Inuaguration

നിലമ്പൂർ നഗരസഭ ലോകത്തിൻ്റെ നെറുകയിൽ

        യുനെസ്കോയുടെ ആഗോള പദവി നേടിയ ലോകത്തിലെ ഏറ്റവും ചെറിയ നഗരമാണ് നിലമ്പൂർ മുനിസിപ്പാലിറ്റി. പി വി അബ്ദുൾ വഹാബ് എംപിയിൽ നിന്ന് യുനെസ്‌കോയുടെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നവംബർ അവസാനത്തോടെ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. പദ്ധതിയുടെ നോഡൽ ഏജൻസിയായ ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി., നോഡൽ ഓഫീസറും ജെ.എസ്.എസ്. ഡയറക്ടറുമായ ഉമ്മർകോയ എന്നിവർ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ദേശീയ അന്തർദേശീയ ഏജൻസികളിൽ നിന്ന് 80 കോടി രൂപ വരെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലമ്പൂർ നഗരസഭാ പ്രദേശത്ത് സമഗ്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ. ജെഎസ്എസും നിലമ്പൂർ നഗരസഭയും സംയുക്തമായാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുക. യുനെസ്‌കോയുടെ ആഗോള പഠന ശൃംഖലയിലേക്കുള്ള നിലമ്പൂരിൻ്റെ പ്രവേശനം വിദ്യാഭ്യാസത്തെ മുൻനിർത്തിയുള്ള സമഗ്ര വികസനത്തിന് വഴിയൊരുക്കും.

        നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ ചാർമൻ ശ്രീ. സലീം മാട്ടുമ്മൽ യുനെസ്‌കോയുടെ സർട്ടിഫിക്കറ്റ് പി.വി.അബ്ദുൾ വഹാബ് എം.പിയിൽ നിന്ന് ഏറ്റുവാങ്ങി